സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........


Thursday 8 December 2011

ഉബുണ്ടു യൂസര്‍/റൂട്ട് പാസ്‌വേഡ് മറന്നു പോയാല്‍...................?

ഉബുണ്ടുവില്‍ യൂസര്‍ പാസ്‌വേഡോ റൂട്ട് പാസ്‌വേഡോ മറന്നു പോയാല്‍ അത് reset ചെയ്യാവുന്നതാണ്. റിക്കവറി മോഡ് വഴി പാസ്‌വേഡ് reset ചെയ്യുന്ന വിധം ഇവിടെയുണ്ട്. എന്നാല്‍ root password സെറ്റ് ചെയ്തിട്ടുള്ള ഒരു കമ്പ്യൂട്ടറില്‍ ഈ രീതി ഉപയോഗിക്കാന്‍ കഴിയില്ല. grub line എഡിറ്റ് ചെയ്താല്‍ root password സെറ്റ് ചെയ്തിട്ടുള്ളവയിലും അല്ലാത്തവയിലും പാസ്‌വേഡ് മാറ്റാവുന്നതാണ്. അതിനുള്ള സ്റ്റെപ്പുകള്‍ ചുവടെ കൊടുക്കുന്നു.
  • കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്ത് വരുമ്പോള്‍ Grub മെനുവിലെ ആദ്യത്തെ വരി സെലക്റ്റ് ചെയ്ത് കീബോര്‍ഡിലെ E എന്ന അക്ഷരം അമര്‍ത്തുക.(Grub മെനു കാണാത്ത കമ്പ്യൂട്ടറുകളില്‍(ഉബുണ്ടു മാത്രമുള്ളവ)  കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്ത് വരുമ്പോള്‍ Shift അല്ലെങ്കില്‍ Escape കീ അമര്‍ത്തിപ്പിടിച്ചാല്‍ Grub മെനു പ്രത്യക്ഷപ്പെടും.) 
  • ഇപ്പോള്‍ കിട്ടുന്ന ഭാഗത്ത് ro എന്നത് rw എന്നാക്കി മാറ്റി ആ വരിയുടെ അവസാനം init=/bin/bash എന്ന് ടൈപ്പ് ചെയ്ത് ചേര്‍ക്കുക.(ro എന്നതില്‍ കഴ്സര്‍ എത്തിക്കാന്‍ Arrow keys ഉപയോഗിക്കുക)

  • ശേഷം Ctrl, X എന്നീ കീകള്‍ ഒരുമിച്ച് അമര്‍ത്തുക. അല്‍പ്പ സമയത്തിനു ശേഷം # ചിഹ്നം കഴിഞ്ഞ് കഴ്സര്‍ blink ചെയ്യുന്നതു കാണാം.
  • യൂസര്‍ പാസ്‌വേഡ് മാറ്റാനായി # ചിഹ്നത്തിനു ശേഷം താഴെ കൊടുത്തിട്ടുള്ള കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്യുക.
  • passwd യൂസര്‍നാമം(Eg: its എന്ന യൂസറിന്റെ പാസ്‌വേഡ് മാറ്റുന്നതിനുള്ള കമാന്റ് passwd its എന്നാണ്.)
  • Enter new unix password എന്നതില്‍ പുതിയ പാസ്‌വേഡ് ടൈപ്പ് ചെയ്ത് Enter ചെയ്യുക.(ടൈപ്പ് ചെയ്യുന്നത് കാണാന്‍ കഴിയില്ല)
  • Retype new unix password എന്നതില്‍ ഒരിക്കല്‍ കൂടി പാസ്‌വേഡ് ടൈപ്പ് ചെയ്ത് Enter ചെയ്യുക. Password changed successfully എന്ന മെസേജ് ലഭിക്കുന്നതാണ്.
  • Restart ചെയ്യുന്നതിനായി Alt,Ctrl,Delete എന്നീ കീകള്‍ ഒരുമിച്ച് അമര്‍ത്തുക.
  • Root password മാറ്റുന്നതിനായി passwd എന്ന കമാന്റ് ഉപയോഗിച്ച് മുകളില്‍ കൊടുത്തിട്ടുള്ള സ്റ്റെപ്പുകള്‍ ചെയ്യുക.

Wednesday 30 November 2011

CANON LBP 2900 PRINTER INSTALLATION

CANON LBP 2900 PRINTER ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈയിടെയായി ധാരാളം പേര്‍  വിളിച്ചിരുന്നു. അതിനാല്‍ CANON PRINTER ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള സ്റ്റെപ്പുകള്‍  ചുവടെ നല്‍കിയിരിക്കുന്നു. 


  • ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് PRINTER DRIVER, INSTALLER  ഇവ DOWNLOAD ചെയ്യുക.
  • PRINTER DRIVER          INSTALLER  
  • DOWNLOAD ചെയ്ത PRINTER DRIVER റൈറ്റ് ക്ലിക്ക് ചെയ്ത് EXTRACT HERE എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.
  • അപ്പോള്‍ കിട്ടിയ ഫോള്‍ഡറിലേക്ക്  DOWNLOAD ചെയ്ത INSTALLER(Install_LBP2900) കോപ്പി ചെയ്യുക.
  • ശേഷം Install_LBP2900 റൈറ്റ് ക്ലിക്ക് ചെയ്ത് Properties Permission എന്നതില്‍ Allow executing file as program ടിക്ക് ചെയ്യുക.
  • ശേഷം Install_LBP2900 ഡബിള്‍ ക്ലിക്ക് ചെയ്ത് Run in terminal സെലക്റ്റ് ചെയ്യുക. Password ടൈപ്പ് ചെയ്ത് Enter ചെയ്യുക. അല്‍പ്പ സമയത്തിനകം Installation പൂര്‍ത്തിയാകുന്നതാണ്.
    • ഇത്  ഇന്‍സ്റ്റാള്‍ ചെയ്തിട്ടും ശരിയായില്ലെങ്കില്‍ മലപ്പുറം ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയ്നറായ ഹക്കീം സാര്‍ തയ്യാറാക്കിയ ഡ്രൈവര്‍ ചുവടെ കൊടുക്കുന്നു. ഇത്  ഡൗണ്‍ലോഡ് ചെയ്ത്  Extract  ചെയ്ത ശേഷം  Install_lbp2900 എന്ന ഫയലിന് permission നല്‍കി Install_LBP2900 ഡബിള്‍ ക്ലിക്ക് ചെയ്ത് Run in terminal സെലക്റ്റ് ചെയ്യുക. Password ടൈപ്പ് ചെയ്ത് Enter ചെയ്യുക. അല്‍പ്പ സമയത്തിനകം Installation പൂര്‍ത്തിയാകുന്നതാണ്.
    • Canon_LBP 2900 Driver

Thursday 17 November 2011

How to Rename PEN Drive/External Storage Disk?

ഉബുണ്ടുവില്‍ Pen Drive/External Disk റൈറ്റ് ക്ലിക്ക് ചെയ്ത് rename ചെയ്യാന്‍ കഴിയില്ല. എന്നാല്‍ GParted എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് Rename ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിനായി താഴെ കൊടുത്തിട്ടുള്ള സ്റ്റെപ്പുകള്‍ ചെയ്യുക.
  • PEN Drive/External Storage Disk കണക്റ്റ് ചെയ്യുക.
  • System-Administration-GParted തുറക്കുക.(GParted ഇല്ലെങ്കില്‍ ടെര്‍മിനലില്‍ sudo apt-get install gparted എന്ന കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്യുക. Password ടൈപ്പ് ചെയ്ത് Enter ചെയ്യുക. Y ടൈപ്പ് ചെയ്ത് Enter ചെയ്യുക. അല്‍പ്പ സമയത്തിനകം installation പൂര്‍ത്തിയാകുന്നതാണ്.)
  • വലതുഭാഗത്ത് മുകളിലുള്ള drop down മെനുവില്‍ നിന്നും Pen Drive/External Disk പാര്‍ട്ടീഷ്യന്‍ സെലക്റ്റ് ചെയ്യുക.
  • താഴെ partition name ല്‍ right click ചെയ്ത് Unmount സെലക്റ്റ് ചെയ്യുക.
  • വിണ്ടും partition name ല്‍ right click ചെയ്ത്  Label സെലക്റ്റ് ചെയ്യുക. പേര് ടൈപ്പ് ചെയ്ത്  Ok ക്ലിക്ക് ചെയ്യുക.
  • മുകളിലുള്ള ടിക്ക് മാര്‍ക്കില്‍ ക്ലിക്ക് ചെയ്യുക.
  • Apply, close ക്ലിക്ക് ചെയ്യുക. അല്‍പ്പ സമയത്തിന്നകം പുതിയ പേര് ആക്റ്റീവാകുന്നതാണ്.

Monday 14 November 2011

Some Useful Commands

ഉബുണ്ടു ഉപയോഗിക്കുന്നവര്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കമാന്റുകളും അവയുടെ ഉപയോഗങ്ങളും ചുവടെ നല്‍കിയിരിക്കുന്നു.
കമാന്റ്ഉപയോഗം
df -hfilesystem disk space usage for all partitions.
free -mthe amount of free and used memory in the system.
lsb_release -aversion information for the Linux release you're running
fsck File system consistency check and repair
sudo nautilusTo open a file in the file system with root previleges
sudo passwdTo give root password
sudo lshwto know the hardware information
lspcito know the graphics card
ls usbto know the usb devices connected
sudo cp -R /etc/apt /home/its/Desktopto copy apt folder to its's Desktop(Here cp -R command is used to copy a folder and its content from one location to another. kalolsavam 'lampp' folder can also copy like this.
sudo chmod -R 777 /home/its/Desktop/aptto give permission for copied opt folder

Saturday 12 November 2011

ഒന്നില്‍ കൂടുതല്‍ pdf ഫയലുകളെ ഒറ്റ ഫയലാക്കാം.

ഒന്നില്‍ കൂടുതല്‍ pdf ഫയലുകളെ ഒറ്റ ഫയലാക്കുന്നതിന്നായി അവയെ ഒരു ഫോള്‍ഡറിലാക്കുക. ഫയലുകള്‍ക്ക് 1.pdf, 2.pdf, 3.pdf എന്നിങ്ങനെ ഫയലുകളുടെ എണ്ണത്തിന്നനുസരിച്ച് പേര് നല്‍കുക. ശേഷം ഫോള്‍ഡറില്‍ right click ചെയ്ത് Open in terminal എന്ന option തെരഞ്ഞെടുക്കുക.താഴെ കൊടുത്തിരിക്കുന്ന കമാന്റ്  കോപ്പി ചെയ്ത് ടെര്‍മിനലില്‍ paste ചെയ്ത് enterചെയ്യുക.അതേ ഫോള്‍ഡറില്‍ തന്നെ combined file വന്നിട്ടുണ്ടാകും.
gs -dNOPAUSE -sDEVICE=pdfwrite -sOUTPUTFILE=CombinedFile.pdf -dBATCH 1.pdf 2.pdf 3.pdf
(1.pdf,2.pdf,3.pdf എന്നിവ ഇന്‍പുട്ട് ഫയലുകളുടെ പേരും CombinedFile.pdf  എന്നത് ഔട്ട്പുട്ട്  ഫയലിന്റെ പേരും ആണ്. ഫയലുകളുടെ എണ്ണത്തിന്നനുസരിച്ച് കമാന്റില്‍ ഇന്‍പുട്ട് ഫയലുകളുടെ പേര് കൂട്ടിച്ചേര്‍ക്കേണ്ടതാണ്.)

Monday 31 October 2011

How to remove unwanted lines from ubuntu grub menu?

ഉബുണ്ടു ഗ്രബ് മെനുവില്‍ സാധാരണയായി 4 വരികളാണ് ഉള്ളത്. ഇതില്‍ ആദ്യത്തെ രണ്ട് വരികളും നമുക്ക് ആവശ്യമുള്ളതാണ്. എന്നാല്‍ മൂന്നാമത്തേയും നാലാമത്തേയും വരികള്‍ സാധാരണ ഗതിയില്‍ നമുക്ക് ആവശ്യമില്ല. പുതിയ കേണല്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നാലില്‍ കൂടുതല്‍ വരികളും ഉണ്ടാവാറുണ്ട്.

ഇത്തരത്തില്‍ ആവശ്യമില്ലാത്ത വരികള്‍ ഗ്രബ് മെനുവില്‍ നിന്ന് ഒഴിവാക്കുന്നതിന്നായി താഴെ കൊടുത്തിട്ടുള്ള സ്റ്റെപ്പുകള്‍ ചെയ്താല്‍ മതി
  • sudo nautilus എന്ന് ടൈപ്പ് ചെയ്ത് Enter ചെയ്യുക. Password  ടൈപ്പ് ചെയ്ത് Enter ചെയ്യുക

  • തുറന്ന് വരുന്ന വിന്റോയില്‍ file system-boot-grub-grub.cfg തുറക്കുക. Memory Test എന്ന് തുടങ്ങുന്ന രണ്ട് വരികള്‍ ഒഴിവാക്കുന്നതിന്നായി ആവരികളുടെ ആദ്യത്തില്‍ ചിത്രത്തിലേതു പോലെ # ചിഹ്നം ഇടുക(ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.).ശേഷം Save ചെയ്യുക. കമ്പ്യൂട്ടര്‍ restart ചെയ്യുക. കൂടുതല്‍ കേണലുകള്‍ ഉണ്ടെങ്കില്‍ ഇതു പോലെ ആവശ്യമില്ലാത്ത വരികളുടെ മുമ്പ് # ചിഹ്നം ഇട്ടാല്‍ മതി.



Thursday 20 October 2011

ഉബുണ്ടുവില്‍ IP Address സെറ്റു ചെയ്യുന്ന വിധം

ഉബുണ്ടുവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്നായി IP Address സെറ്റു ചെയ്യേണ്ടതില്ല.ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ Automatic IP(DHCP) വഴി നെറ്റ് കിട്ടുന്നതാണ്. എന്നാല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് file sharing നടത്തുമ്പോള്‍ Manual IP address കൊടുക്കേണ്ടതായി വരാറുണ്ട്. അതുപോലെ കലാമേള പോലുള്ള മേളകള്‍ക്കും നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുമ്പോള്‍ Manual IP address കൊടുക്കുന്നതാണ് നല്ലത്. ഇതിനായി താഴെ കൊടുത്തിട്ടുള്ള സ്റ്റെപ്പുകള്‍ ചെയ്യുക.

  • System-Preferences-Network Connections ക്ലിക്ക് ചെയ്യുക.
  • Wired എന്നതില്‍ ക്ലിക്ക് ചെയ്തതിനു ശേഷം Auto eth0/eth4...എന്നത് സെലക്റ്റ് ചെയ്ത് edit ക്ലിക്ക് ചെയ്യുക. 
  • IPV4 settings എന്നതില്‍ ക്ലിക്ക് ചെയ്ത് Method എന്നതില്‍ Manual ആക്കുക.

  • Address എന്നതിനു താഴെയുള്ള ബോക്സില്‍ കമ്പ്യൂട്ടറിന്റെ IP Address നല്‍കുക.(Eg. 192.168.1.10)
  • Net Mask എന്നതില്‍ 255.255.255.0 എന്ന് ടൈപ്പ് ചെയ്യുക.
  • Gateway എന്നതില്‍ 192.168.1.1 എന്ന് ടൈപ്പ് ചെയ്യുക.
  • ആക്റ്റിവേറ്റ് ആക്കുന്നതിനായി താഴെ Blank space ല്‍ ക്ലിക്ക് ചെയ്യുക.
  • DNS Servers എന്നതില്‍ 192.168.1.1 എന്ന് ടൈപ്പ് ചെയ്യുക.
  • Available to all users ടിക്ക് ചെയ്ത് Apply ക്ലിക്ക് ചെയ്യുക.
  • Password നല്‍കി Enter ചെയ്യുക.
  • കമ്പ്യൂട്ടര്‍ restart ചെയ്യുക.





Friday 14 October 2011

BSNL Modem എങ്ങനെ കോണ്‍ഫിഗര്‍ ചെയ്യാം?

വിന്റോസില്‍ Dial up വഴി ബ്രോഡ്ബാന്റ് ഉപയോഗിക്കുന്നവര്‍ക്ക് മോഡം കോണ്‍ഫിഗര്‍ ചെയ്താല്‍ ഉബുണ്ടുവിലും ബ്രോഡ്ബാന്റ് ഉപയോഗിക്കാവുന്നതാണ്. കോണ്‍ഫിഗര്‍ ചെയ്യുന്നത് ഓരോ മോഡത്തിനും വ്യത്യസ്ഥ രീതിയിലാണ്. UT Starcom Modem കോണ്‍ഫിഗര്‍ ചെയ്യുന്ന വിധമാണ് ഇവിടെ വിശദീകരിക്കുന്നത്. മറ്റു മോഡം കോണ്‍ഫിഗര്‍ ചെയ്യുന്ന വിധം താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
  •  ഇന്റര്‍നെറ്റ് തുറന്ന് അഡ്രസ് ബാറില്‍ 192.168.1.1 എന്ന് ടൈപ്പ് ചെയ്ത് Enter ചെയ്യുക.
  • User name, Password ഇവ admin എന്ന് ടൈപ്പ് ചെയ്ത്  OK ക്ലിക്ക് ചെയ്യുക.
  • ഇടതു ഭാഗത്തുള്ള Advanced setup  ക്ലിക്ക് ചെയ്യുക.
  • തുടര്‍ന്ന് വരുന്ന വിന്റോയിലെ വലതു ഭാഗത്തുള്ള  remove ടിക്ക് ചെയ്യുക.
  • താഴെ remove ക്ലിക്ക് ചെയ്യുക.
  • ശേഷം Add ക്ലിക്ക് ചെയ്ത് Next  ക്ലിക്ക് ചെയ്യുക.
  • PPP over ethernet എന്ന ഓപ്ഷന്‍ select ചെയ്ത്  Next  ക്ലിക്ക് ചെയ്യുക.
  • PPP Username , PPP Password (ഇവ bsnl നല്‍കിയിട്ടുണ്ട്)എന്നിവ നല്‍കി Next, Next, Save എന്ന രൂപത്തില്‍ ക്ലിക്ക് ചെയ്യുക.
    • Save/Reboot  ക്ലിക്ക് ചെയ്യുക. 3 മിനിട്ട് wait ചെയ്യുക.
    • ഇന്റര്‍നെറ്റ് restart ചെയ്യുക.
    • Configuration guide for other modems

     

Tuesday 4 October 2011

Desktop എങ്ങിനെ പൂര്‍വ്വ സ്ഥിതിയിലാക്കാം?

ഒമ്പതാം ക്ലാസിലെ അഞ്ചാം അധ്യായം പഠിപ്പിച്ച് കഴിയുമ്പോഴേക്കും  കുട്ടികള്‍ Desktop Settings ആകെ മാറ്റിയിട്ടുണ്ടാവും. Desktop സെറ്റിംഗ്സ് പഴയ സ്ഥിതിയിലാക്കാന്‍ ഹസൈനാര്‍ മങ്കട സാറിന്റെ homefresh എന്ന സ്ക്രിപ്റ്റ്  ഉപയോഗിക്കാവുന്നതാണ്.
Download script
ഡൗണ്‍ലോഡ് ചെയ്ത് കിട്ടുന്ന ഫയല്‍ right click ചെയ്ത് Properties-Permissions ക്ലിക്ക് ചെയ്യുക. Allow execute permission എന്നത് tick ചെയ്യുക. ശേഷം ഫയല്‍ double click ചെയ്ത് run in terminal ക്ലിക്ക് ചെയ്യുക. logout/restart ചെയ്യുക. Desktop പഴയ അവസ്ഥയിലായിട്ടുണ്ടാകും. പാനലുകള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവിച്ചാലും ഈ script ഉപയോഗിക്കാവുന്നതാണ്.

Monday 5 September 2011

Mobile Broadband

GPRS കണക്ഷന്‍ വഴി മൊബൈല്‍ ഫോണില്‍ നിന്നും കമ്പ്യൂട്ടറില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാവുന്നതാണ്. ഇതിനായി മൊബൈലില്‍ GPRS ആക്റ്റിവേറ്റ് ചെയ്യേണ്ടതാണ്. GPRS നായി  BSNLന്  പലതരം പ്ലാനുകള്‍ നിലവിലുണ്ട്. 13 രൂപയുടെ പ്ലാനില്‍ 3 ദിവസത്തേക്ക് 200MB യും 89രൂപയുടെ പ്ലാനില്‍ ഒരു മാസത്തേക്ക് 3GB യും ഉപയോഗിക്കാവുന്നതാണ്. 89രൂപയുടെ പ്ലാന്‍ activate ചെയ്യുന്നതിനായി GPRS89 എന്നും 13 രൂപയുടെ പ്ലാന്‍ activate ചെയ്യുന്നതിനായി GPRS13 എന്നും 53733 എന്ന നമ്പറിലേക്ക് SMS അയക്കേണ്ടതാണ്. Airtel, Aircel മുതലായവയ്ക്ക് പ്രത്യേകം GPRS കാര്‍ഡുകള്‍ ലഭ്യമാണ്. Mobile Phone settings ല്‍ നിന്നും PC Connection type എന്നത് PC Suit ആക്കുക. അതിനു ശേഷം കേബിള്‍ വഴി മൊബൈല്‍ ഫോണ്‍ കമ്പ്യൂട്ടറുമായി കണക്റ്റ് ചെയ്യുക. System-Preferences-Network connections എടുക്കുക. Mobile Broadband ക്ലിക്ക് ചെയ്യുക.
ശേഷം Add ക്ലിക്ക് ചെയ്യുക.
താഴെ മൊബൈല്‍ ഫോണിന്റെ പേര് കാണാം. Forward ക്ലിക്ക് ചെയ്യുക. വീണ്ടും Forward ക്ലിക്ക് ചെയ്യുക. Provider സെലക്റ്റ് ചെയ്ത ശേഷം Forward ക്ലിക്ക് ചെയ്യുക. select your plan എന്നതില്‍ ശരിയായ plan സെലക്റ്റ് ചെയ്യുക. ഇവിടെ bsnl connection ഉള്ളവര്‍ my plan is not listed എന്ന option സെലക്റ്റ് ചെയ്ത ശേഷം താഴെ വരുന്ന ബോക്സില്‍ bsnlnet എന്ന് ടൈപ്പ് ചെയ്ത് forward ക്ലിക്ക് ചെയ്യുക.( മറ്റു കണക്ഷനുകളുള്ളവര്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് ശരിയായ പ്ലാന്‍ ഏതാണെന്ന് കണ്ടെത്തുക.)
Apply ക്ലിക്ക് ചെയ്യുക. Connect automatically, available to all users എന്നീ options ടിക്ക് ചെയ്ത് Apply ക്ലിക്ക് ചെയ്യുക. close ചെയ്യുക. ഇത്രയും ചെയ്താല്‍ connection established എന്ന മെസേജ് ലഭിക്കുന്നതാണ്. connection establish ആകുന്നില്ലെങ്കില്‍ മുകളിലെ പാനലിലുള്ള നെറ്റ്‌വര്‍ക്ക് ഐക്കണില്‍ ക്ലിക്ക് ചെയ്ത് mobile broadband എന്നതിനു താഴെയുള്ള connection name ല്‍ ക്ലിക്ക് ചെയ്ത് ആക്റ്റിവേറ്റ് ചെയ്യുക. ഏതെങ്കിലും സമയത്ത് കണക്ഷന്‍ കിട്ടാതെ വരികയാണെങ്കില്‍ മൊബൈല്‍ ഓഫ് ചെയ്ത് ഓണ്‍ ചെയ്യുകയോ കമ്പ്യൂട്ടര്‍ restart ചെയ്യുകയോ വേണം.

Thursday 18 August 2011

Ubuntu10.04 Installation Problem

Ubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ചില കമ്പ്യൂട്ടറുകളില്‍ ചിലപ്പോള്‍ init not found എന്ന മെസേജ് വന്നതിനു ശേഷം boot ആകാത്ത പ്രശ്നം കാണാറുണ്ട്. ഇത്തരം കമ്പ്യൂട്ടറുകളില്‍ പിന്നീട് ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയില്ല. കമ്പ്യൂട്ടര്‍ പല തവണ Proper ആയി Shut down ചെയ്യാത്തതു കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ext4 ഫയല്‍ സിസ്റ്റത്തിനുള്ള പ്രശ്നമാണ് ഇത് എന്നാണ്  ഐടി@സ്കൂള്‍ മലപ്പുറം മാസ്റ്റര്‍ ട്രെയ്നറായ ഹക്കീം സാര്‍ അറിയിച്ചത്. അതിനുളള പരിഹാരങ്ങളാണ്  താഴെ കൊടുത്തിരിക്കുന്നത്.
1. Ubuntu 9.10 സിഡി first option ഉപയോഗിച്ച്  live cd ആയി ബൂട്ട് ചെയ്യുക. ശേഷം Application-Accessories-Terminal തുറന്ന് താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്യുക.
sudo fdisk -l
താഴെ കാണുന്ന പോലെ ഒരു വിന്റോ ലഭിക്കുന്നതാണ്.
 ഇതില്‍ നിന്നും root partition ഏതാണെന്ന് കണ്ടെത്തുക. (മുകളിലെ ചിത്രത്തില്‍ linux മൂന്ന് partitions കാണുന്നുണ്ട്.ഇതില്‍ ഒരെണ്ണം swap ആണ്. മറ്റ് രണ്ടെണ്ണത്തില്‍ ഒന്ന് root ഉം മറ്റേത് home ഉം ആണ്. ഇതില്‍ നിന്നും root പാര്‍ട്ടീഷന്‍ trial&error method ലൂടെ കണ്ടെത്താവുന്നതാണ്. അതായത് sda6 അല്ലെങ്കില്‍ sda8)) ഉദാഹരണമായി root പാര്‍ട്ടീഷന്‍ sda6 ആണെന്ന് കരുതുക. എങ്കില്‍ താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്യുക.
sudo fsck /dev/sda6
ശേഷം വരുന്ന നിര്‍ദ്ദേശങ്ങള്‍ക്കെല്ലാം y ടൈപ്പ് ചെയ്യുക. കഴ്സര്‍ $ ചിഹ്നത്തിന് ശേഷം blink ചെയ്യുമ്പോള്‍  sudo reboot എന്ന കമാന്റ് നല്‍കി എന്റര്‍ ചെയ്യുക. restart ചെയ്ത് വരുന്നതിനു മുമ്പ് CD പുറത്തെടുക്കുക.
അല്ലെങ്കില്‍
2. Ubuntu 9.10 സിഡി ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സ്റ്റെപ്പുകള്‍ ചെയ്യുക. Partition Step ല്‍ എത്തുമ്പോള്‍ root പാര്‍ട്ടീഷന്‍ സെലക്റ്റ് ചെയ്ത് change ക്ലിക്ക് ചെയ്യുക. Use as എന്നത് ext4 മാറ്റി ext3 ആക്കുക. ശേഷം Quit ചെയ്യുക.CD പുറത്തെടുത്ത ശേഷം കമ്പ്യൂട്ടര്‍ restart ചെയ്യുക.




Monday 8 August 2011

Image converter

ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒരുമിച്ച്  format മാറ്റുകയോ resize ചെയ്യുകയോ ചെയ്യുന്നതിന്നായി converseen എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം. Digital camera ഉപയോഗിച്ച് എടുത്തിട്ടുള്ള ഫോട്ടോകള്‍ ഇത് ഉപയോഗിച്ച് ചെറുതാക്കാവുന്നതാണ്. മലപ്പുറം ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയ്നറായ ഹസൈനാര്‍ സാറാണ് ഈ സോഫ്റ്റ്‌വെയറിനെക്കുറിച്ച് വിവരം നല്‍കിയത്.  താഴെ കാണുന്ന ലിങ്കില്‍ നിന്നും ubuntu 10.04 നായുള്ള converseen ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്ത് കിട്ടുന്ന ഫയല്‍ double click ചെയ്ത് install ചെയ്യാവുന്നതാണ് 
Converseen for Ubuntu10.04
(command വഴി ഡൗണ്‍ലോഡ് ചെയ്ത് install ചെയ്യുന്നതിനായി ചുവടെ കൊടുത്തിട്ടുള്ള കമാന്റുകള്‍ ഓരോന്നായി ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് Enter ചെയ്യുക.ആദ്യത്തെ കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്താല്‍ password ആവശ്യപ്പെടും. Password ടൈപ്പ് ചെയ്ത് Enter ചെയ്യുക(Password ടൈപ്പ് ചെയ്യുന്നത് കാണാന്‍ കഴിയില്ല).
sudo add-apt-repository ppa:faster3ck/converseen
sudo apt-get update
sudo apt-get install converseen
ഇന്‍സ്റ്റലേഷന് ശേഷം Application-Graphics-Converseen തുറക്കുക.
 Add images ക്ലിക്ക് ചെയ്ത് image folder സെലക്റ്റ് ചെയ്യുക. Ctrl,A എന്നീ keys ഉപയോഗിച്ച് എല്ലാ images ഉം ഒരുമിച്ച് സെലക്റ്റ് ചെയ്യാവുന്നതാണ്. ശേഷം open ക്ലിക്ക് ചെയ്യുക. check all ക്ലിക്ക് ചെയ്ത ശേഷം convert to എന്നതില്‍ നിന്നും file format സെലക്റ്റ് ചെയ്യുക.

Resize ചെയ്യുന്നതിനായി ഇടതു ഭാഗത്തുള്ള dimensions എന്നതില്‍ % മാറ്റി px ആക്കി width, height ഇവ ക്രമീകരിക്കുക.(size 100 kb യില്‍ താഴെ ക്രമീകരിക്കുന്നതിനായി  width, height ഇവ 800,600 ആക്കിയാല്‍ മതി.) Save in എന്നതില്‍ folder സെലക്റ്റ് ചെയ്യുക. ശേഷം convert എന്നതില്‍ ക്ലിക്ക് ചെയ്യുക.സെലക്റ്റ് ചെയ്തിട്ടുള്ള ഫോള്‍ഡറിലേക്ക് ഇമേജുകള്‍ convert ആയിട്ടുണ്ടാകും.

Tuesday 2 August 2011

ചില ലിനക്സ് നുറുങ്ങുകള്‍

സ്കൂളുകളില്‍ പല അധ്യാപകരുടെയും ഒരു പ്രശ്നമാണ് Linux/Ubuntu വില്‍ പാനലുകള്‍ നഷ്ടപ്പെടുക എന്നത്.ഇങ്ങനെയുള്ള ചില പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളുമാണ് ഈപോസ്റ്റില്‍ നല്‍കിയിട്ടുള്ളത്.
1. പാനലുകള്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും?
    Home ഫോള്‍ഡര്‍ തുറന്ന് View-Show Hidden Files ക്ലിക്ക് ചെയ്യുക. അതിനു ശേഷം .g യില്‍ പേര് തുടങ്ങുന്ന എല്ലാ ഫോള്‍ഡറുകളും delete ചെയ്യുക.Eg .gimp, .gconf, .gnome, etc....(.gvfs ഡിലീറ്റ് ആവില്ല). കമ്പ്യൂട്ടര്‍ restart ചെയ്യുക. ഇപ്പോള്‍ പാനലുകള്‍ വന്നിട്ടുണ്ടാകും.
2. ആപ്ലിക്കേഷനുകള്‍ hang ആയാല്‍ എന്ത് ചെയ്യും?
   Open office പോലുള്ള ഏതെങ്കിലും ആപ്ലിക്കേഷനുകള്‍ക്ക് എന്തെങ്കിലും error സംഭവിച്ചാല്‍ മുകളില്‍ പറഞ്ഞപോലെ അതേ പേരിലുള്ള dot folder ഡിലീറ്റ് ചെയ്താല്‍ മതി. Eg. .open office, .winff, .openshot, etc....
3. ഉബുണ്ടുവില്‍ Hardware configuration അറിയുന്നതിന്നായി System-Administration-System Monitors ക്ലിക്ക് ചെയ്യുക.RAM, Processor എന്നിവയെക്കുറിച്ച് അറിയാന്‍ സാധിക്കും. അല്ലെങ്കില്‍ Application-Accessories-Terminal തുറന്ന് sudo lshw എന്ന് ടൈപ്പ് ചെയ്ത് Enter ചെയ്യുക.

Monday 25 July 2011

Google talk & Yahoo messenger in Ubuntu 10.04

Google talk, Yahoo Messenger എന്നിവ ഉബുണ്ടുവില്‍ ഉപയോഗിക്കുന്നതിന്നായി Pidgin Internet Messenger ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ഇതിനായി Application-Accessories-Terminal തുറന്ന് sudo apt-get install pidgin എന്ന് ടൈപ്പ് ചെയ്ത് enter ചെയ്യുക. Password ടൈപ്പ് ചെയ്ത് enter ചെയ്യുക.അല്‍പ്പ സമയത്തിനു ശേഷം കഴ്സര്‍ $ ചിഹ്നത്തിനു ശേഷം blink ചെയ്യുന്നതായി കാണാം. വിന്റോ ക്ലോസ് ചെയ്ത് Application-Internet-Pidgin Internet Messenger തുറക്കുക. 
Add ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന വിന്റോയില്‍ Protocol എന്നതില്‍ google talk/yahoo സെലക്റ്റ് ചെയ്യുക. User name, Password ഇവ നല്‍കി Add ക്ലിക്ക് ചെയ്യുക.

 താഴെ കാണുന്ന പോലെ വിന്റോ ദൃശ്യമാകുന്നതാണ്.
 ഇനി ചാറ്റു ചെയ്തു തുടങ്ങിക്കോളൂ.......................






Tuesday 12 July 2011

Ubuntu 10.04 Installation Manual

ഒമ്പതാം ക്ലാസ് ഐസിടി ട്രെയ്നിംഗിന് പങ്കെടുത്ത അധ്യാപകര്‍ക്കെല്ലാം തന്നെ ഐടി@സ്കൂള്‍ വഴി Ubuntu 10.04 DVD നല്‍കിയിട്ടുണ്ട്. DVD യില്‍ നിന്ന് നേരിട്ടോ PEN Drive വഴിയോ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ഹെല്‍പ്പ് ഫയല്‍ താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Ubuntu 10.04 Installation Manual

Saturday 2 July 2011

Printer Sharing in Ubuntu(Wired and Wireless Network)

ഒരു കമ്പ്യൂട്ടറില്‍ install ചെയ്തിട്ടുള്ള printer മറ്റു കമ്പ്യൂട്ടറുകളിലും ഉപയോഗിക്കാവുന്നതാണ്. ഉബുണ്ടുവില്‍ പ്രിന്റര്‍ share ചെയ്യുന്നതിനായി Printer കണക്റ്റ് ചെയ്തിരിക്കുന്ന കമ്പ്യൂട്ടറിലും മറ്റു കമ്പ്യൂട്ടറുകളിലും  താഴെ കൊടുത്തിട്ടുള്ള steps ചെയ്യുക.
1. system-administration-printing എന്ന രൂപത്തില്‍ തുറക്കുക.
2. server-settings എന്നതില്‍ ക്ലിക്ക് ചെയ്ത് ആദ്യത്തെ 4 options ടിക്ക് ചെയ്ത് Ok ക്ലിക്ക് ചെയ്യുക.
അല്‍പ്പ സമയത്തിനു ശേഷം network ല്‍ ഉള്ള  printers ലിസ്റ്റ് ചെയ്യപ്പെടുന്നതാണ്. wireless ആയി Internet കിട്ടുന്നുണ്ടെങ്കില്‍ ഈ രീതി ലാപ്ടോപ്പുകളിലും ഉപയോഗിക്കാവുന്നതാണ്.



Friday 24 June 2011

Installation of Ubuntu from PEN Drive

സിഡിയില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുന്നതു പോലെ PEN Drive ല്‍ നിന്നും Ubuntu/Linux ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. CD Drive ഇല്ലാത്ത കമ്പ്യൂട്ടറുകള്‍, നെറ്റ്ബുക്കുകള്‍ എന്നിവയില്‍ ഈ രീതി ഉപയോഗിക്കാവുന്നതാണ്. ഉബുണ്ടു install ചെയ്തിട്ടുള്ള കമ്പ്യൂട്ടര്‍ ഉപയോഗിച്ച് Ubuntu/Linux ന്റെ iso image Desktop ല്‍ ഉണ്ടാക്കേണ്ടതാണ്.ഇതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
How to create image 

PEN drive/External Hard disk ഉപയോഗിച്ച് install ചെയ്യുന്നതിന് മുമ്പ് ഇത് ഫോര്‍മാറ്റ് ചെയ്യേണ്ടതാണ്. PEN drive/External Hard disk ല്‍ right click ചെയ്ത് format എന്ന option ക്ലിക്ക് ചെയ്യുക.








Name എന്ന ബോക്സില്‍ പേര് നല്‍കാവുന്നതാണ്. ശേഷം Format ക്ലിക്ക് ചെയ്യുക.
System-Administration-Startup disk creator ക്ലിക്ക് ചെയ്യുക.other എന്നതില്‍ ക്ലിക്ക് ചെയ്ത് നേരത്തേ ഉണ്ടാക്കിയ iso image ഡെസ്ക്ടോപ്പില്‍ നിന്നും select ചെയ്യുക. Disk to use എന്നതിനു താഴെ യുള്ള ബോക്സില്‍ നിന്നും free spcce ഉള്ള partition സെലക്റ്റ് ചെയ്യുക.



















ശേഷം make startup disk എന്നതില്‍ ക്ലിക്ക് ചെയ്യുക. കുറച്ചു സമയത്തിനു ശേഷം installation finished എന്ന window കാണാം. Quit എന്നതില്‍ ക്ലിക്ക് ചെയ്യുക.
PEN drive/External Hard disk ഉപയോഗിച്ച് install ചെയ്യുന്നതിനായി Pen drive കണക്റ്റ് ചെയ്ത ശേഷം computer restart ചെയ്യുക. Delete/F2 key അമര്‍ത്തി bios ല്‍ കയറിയതിനു ശേഷം first bootable device എന്നത് PEN drive/External Hard disk ആക്കി save ചെയ്യുക. keltron computer കളില്‍ ഇതിനു പകരം Usb boot, boot usb first എന്നിവ enable ചെയ്യേണ്ടതാണ്. മറ്റു കാര്യങ്ങള്‍ CD ഉപയോഗിച്ച് install ചെയ്യുന്നതു പോലെ തന്നെയാണ്.

Ubuntu installation guide

How to solve broken package problem

Linux/Ubuntu വില്‍ പുതിയ പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ broken packages fix ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം വരാറുണ്ട്. നേരത്തേ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പാക്കേജുകള്‍ പൂര്‍ണ്ണമായി ഇന്‍സ്റ്റാള്‍ ആകാതെ വരുമ്പോഴാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇതിനായി synaptic package manager തുറന്ന് Edit-fix broken packages ക്ലിക്ക് ചെയ്യുക. Apply-Apply ക്ലിക്ക് ചെയ്യുക. ഈരീതിയില്‍ ശരിയാകുന്നില്ലെങ്കില്‍ Application-Accessories-Root terminal തുറന്ന് താഴെ കാണുന്ന command ടൈപ്പ് ചെയ്ത് enter ചെയ്യുക.
apt-get install -f
ഉബുണ്ടുവില്‍ Application-Accessories- Terminal തുറന്ന് താഴെ കാണുന്ന command ടൈപ്പ് ചെയ്ത് enter ചെയ്യുക.
sudo apt-get install -f 
പാസ്‌വേഡ് നല്‍കി enter ചെയ്യുക.


Thursday 23 June 2011

VCD file copying

VCD യില്‍ ഉള്ള വീഡിയോ ഫയലുകള്‍ കോപ്പി ചെയ്യുന്നതിനായി desktop ല്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കുക.അതിനു ശേഷം ഫോള്‍ഡറില്‍ Right click ചെയ്ത് Open Terminal എന്ന option തെരഞ്ഞെടുത്ത് താഴെ കാണുന്ന command ടൈപ്പ് ചെയ്ത് Enter ചെയ്യുക.
vcdxrip -C /dev/cdrom -p
അല്‍പ്പ സമയത്തിനകം വീഡിയോ desktop ല്‍ ഉള്ള ഫോള്‍ഡറിലേക്ക് കോപ്പി ചെയ്യപ്പെടുന്നതാണ്.

Wednesday 25 May 2011

Video downloader for Ubuntu 10.04


Youtube മുതലായ സൈറ്റുകളിലെ വീഡിയോകള്‍ Ant Video Downloader ഉപയോഗിച്ച് download ചെയ്യാവുന്നതാണ്. Ant Video Downloader ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്നായി ഇവിടെ ക്ലിക്ക് ചെയ്തതിനു ശേഷം Add to firefox എന്നതില്‍ ക്ലിക്ക് ചെയ്യുക.തുടര്‍ന്നു വരുന്ന വിന്റോയില്‍ install nowഎന്നതില്‍ ക്ലിക്ക് ചെയ്യുക.  Installation ശേഷം restart firefox എന്നതില്‍ ക്ലിക്ക് ചെയ്യുക. Youtube video ഡൗണ്‍ലോഡ് ചെയ്യുന്നതിനായി youtube.com എന്ന സൈറ്റില്‍ കയറിയതിനു ശേഷം ആവശ്യമായ വീഡിയോ play ചെയ്യുക. അപ്പോള്‍ firefox window യുടെ വലതുഭാഗത്ത് ഏറ്റവും താഴെയായി കണുന്ന Download എന്ന icon ക്ലിക്ക് ചെയ്യുക.Download icon കാണുന്നില്ലെങ്കില്‍ Tools-add ons ക്ലിക്ക് ചെയ്ത് Extensions എന്നതില്‍ Ant video downloader -Preferences ക്ലിക്ക് ചെയ്യുക.Display mode എന്നത് status bar ആക്കുക.Downloading ന് ശേഷം home ലെ Downloads ലെ Ant Video എന്ന ഫോള്‍ഡറില്‍ വീഡിയോ save ചെയ്യപ്പെട്ടിട്ടുണ്ടാകും.

Sunday 8 May 2011

Ubuntu 11.04 Downloading and Package Installation


ഉബുണ്ടുവിന്റെ പുതിയ പതിപ്പായ ubuntu 11.04 നെറ്റില്‍ ലഭ്യമാണ്. ഇവിടെ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം CD യിലേക്ക് write ചെയ്ത് install ചെയ്യാവുന്നതാണ്. Installation ശേഷം restart ചെയ്യുമ്പോള്‍ കിട്ടുന്ന ലോഗിന്‍ വിന്റോയില്‍ ubuntu classic എന്ന option തെരഞ്ഞെടുത്തതിനു ശേഷം ലോഗിന്‍ ചെയ്യുക. ഇപ്പോള്‍ Desktopല്‍ icon ഒന്നും തന്നെ കാണാന്‍ കഴിയില്ല. Icons കിട്ടുന്നതിനായി gconf-editor എന്ന command ടെര്‍മിനലില്‍ ടൈപ്പ് ചെയ്ത് enter ചെയ്യുക.ഇതില്‍ apps എന്നതിനു ഇടതു ഭാഗത്തുള്ള arrow യില്‍ ക്ലിക്ക് ചെയ്തതിനു ശേഷം താഴെ nautilus എന്നതില്‍ ക്ലിക്ക് ചെയ്ത് desktop എന്നത് സെലക്റ്റ് ചെയ്യുക.

വലതു ഭാഗത്തുള്ള എല്ലാ ബോക്സുകളും tick ചെയ്യുക. Window ക്ലോസ് ചെയ്യുക. ഇപ്പോള്‍ desktopല്‍ icons വന്നിട്ടുണ്ടാകും.

Sunday 1 May 2011

How to set root password for ubuntu

How to set root password for ubuntu
ഉബുണ്ടുവില്‍ root ആയി ലോഗിന്‍ ചെയ്യുന്നതിനായി root password സെറ്റ് ചെയ്യേണ്ടതായുണ്ട്. ഇതിനായി ടെര്‍മിനല്‍ തുറന്ന് sudo passwd എന്ന് ടൈപ്പ് ചെയ്ത് enter ചെയ്യുക. Password ടൈപ്പ് ചെയ്ത് enter ചെയ്യുക.Enter new unix password എന്നതില്‍ root ന് കൊടുക്കുനാനുദ്ദേശിക്കുന്ന password നല്‍കി enterചെയ്യുക. ഒരിക്കല്‍ക്കൂടി പുതിയ പാസ്‌വേഡ് നല്‍കുക. Root ആയി ലോഗിന്‍ ചെയ്യുന്നതിനായി login window യില്‍ other എന്ന option തെരഞ്ഞെടുക്കുക.