സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുന്നതിനുള്ള ഒരിടമാണ് ഐടിസഹായി. പല മാധ്യമങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു...........


Thursday 8 December 2011

ഉബുണ്ടു യൂസര്‍/റൂട്ട് പാസ്‌വേഡ് മറന്നു പോയാല്‍...................?

ഉബുണ്ടുവില്‍ യൂസര്‍ പാസ്‌വേഡോ റൂട്ട് പാസ്‌വേഡോ മറന്നു പോയാല്‍ അത് reset ചെയ്യാവുന്നതാണ്. റിക്കവറി മോഡ് വഴി പാസ്‌വേഡ് reset ചെയ്യുന്ന വിധം ഇവിടെയുണ്ട്. എന്നാല്‍ root password സെറ്റ് ചെയ്തിട്ടുള്ള ഒരു കമ്പ്യൂട്ടറില്‍ ഈ രീതി ഉപയോഗിക്കാന്‍ കഴിയില്ല. grub line എഡിറ്റ് ചെയ്താല്‍ root password സെറ്റ് ചെയ്തിട്ടുള്ളവയിലും അല്ലാത്തവയിലും പാസ്‌വേഡ് മാറ്റാവുന്നതാണ്. അതിനുള്ള സ്റ്റെപ്പുകള്‍ ചുവടെ കൊടുക്കുന്നു.
  • കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്ത് വരുമ്പോള്‍ Grub മെനുവിലെ ആദ്യത്തെ വരി സെലക്റ്റ് ചെയ്ത് കീബോര്‍ഡിലെ E എന്ന അക്ഷരം അമര്‍ത്തുക.(Grub മെനു കാണാത്ത കമ്പ്യൂട്ടറുകളില്‍(ഉബുണ്ടു മാത്രമുള്ളവ)  കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്ത് വരുമ്പോള്‍ Shift അല്ലെങ്കില്‍ Escape കീ അമര്‍ത്തിപ്പിടിച്ചാല്‍ Grub മെനു പ്രത്യക്ഷപ്പെടും.) 
  • ഇപ്പോള്‍ കിട്ടുന്ന ഭാഗത്ത് ro എന്നത് rw എന്നാക്കി മാറ്റി ആ വരിയുടെ അവസാനം init=/bin/bash എന്ന് ടൈപ്പ് ചെയ്ത് ചേര്‍ക്കുക.(ro എന്നതില്‍ കഴ്സര്‍ എത്തിക്കാന്‍ Arrow keys ഉപയോഗിക്കുക)

  • ശേഷം Ctrl, X എന്നീ കീകള്‍ ഒരുമിച്ച് അമര്‍ത്തുക. അല്‍പ്പ സമയത്തിനു ശേഷം # ചിഹ്നം കഴിഞ്ഞ് കഴ്സര്‍ blink ചെയ്യുന്നതു കാണാം.
  • യൂസര്‍ പാസ്‌വേഡ് മാറ്റാനായി # ചിഹ്നത്തിനു ശേഷം താഴെ കൊടുത്തിട്ടുള്ള കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്യുക.
  • passwd യൂസര്‍നാമം(Eg: its എന്ന യൂസറിന്റെ പാസ്‌വേഡ് മാറ്റുന്നതിനുള്ള കമാന്റ് passwd its എന്നാണ്.)
  • Enter new unix password എന്നതില്‍ പുതിയ പാസ്‌വേഡ് ടൈപ്പ് ചെയ്ത് Enter ചെയ്യുക.(ടൈപ്പ് ചെയ്യുന്നത് കാണാന്‍ കഴിയില്ല)
  • Retype new unix password എന്നതില്‍ ഒരിക്കല്‍ കൂടി പാസ്‌വേഡ് ടൈപ്പ് ചെയ്ത് Enter ചെയ്യുക. Password changed successfully എന്ന മെസേജ് ലഭിക്കുന്നതാണ്.
  • Restart ചെയ്യുന്നതിനായി Alt,Ctrl,Delete എന്നീ കീകള്‍ ഒരുമിച്ച് അമര്‍ത്തുക.
  • Root password മാറ്റുന്നതിനായി passwd എന്ന കമാന്റ് ഉപയോഗിച്ച് മുകളില്‍ കൊടുത്തിട്ടുള്ള സ്റ്റെപ്പുകള്‍ ചെയ്യുക.

6 comments:

Babuji Jose said...

ഈ ബ്ലോഗ് കാണാറുണ്ട്.ഉപകാരപ്രദമായ സേവനം
ഒരു സംശയം ചോദിക്കട്ടെ..
* ശേഷം Ctrl, X എന്നീ കീകള്‍ ഒരുമിച്ച് അമര്‍ത്തുക. ഈ മാറ്റങ്ങളോടു കൂടി സിസ്റ്റം ബൂട്ട് ചെയ്യുന്നതാണ്. യൂസര്‍ പാസ്‌വേഡ് മാറ്റാനായി കഴ്സര്‍ blink ചെയ്യുമ്പോള്‍ താഴെ കൊടുത്തിട്ടുള്ള കമാന്റ് ടൈപ്പ് ചെയ്ത് Enter ചെയ്യുക.

കഴ്സര്‍ എവിടെ blink ചെയ്യുമ്പോഴത്തെ കാര്യമാണ് സാര്‍ പറയുന്നത്

Ashraf A.P. said...

Ctrl,X എന്നീ കീകള്‍ ഒരുമിച്ച് അമര്‍ത്തിയാല്‍ അല്‍പ്പ സമയത്തിനകം # ചിഹ്നത്തിനു ശേഷം കഴ്സര്‍ blink ചെയ്യുന്നതാണ്.ചെയ്ത് നോക്കൂ സാര്‍......

MALAPPURAM SCHOOL NEWS said...

നന്ദി, പരീക്ഷിക്കാം.

UK said...

linux 3.2ല്‍ റൂട്ട് പാസ്‌വേഡ് മറന്നു പോയാല്‍ അത് recover ചെയ്യാവുന്നതാണോ?

UK said...

linux ല്‍ യൂസര്‍ പാസ്‌വേഡോ റൂട്ട് പാസ്‌വേഡോ മറന്നു പോയാല്‍ അത് reset ചെയ്യാവുന്നതാണോ?

Ashraf A.P. said...

linux ല്‍ root password മാറ്റാനുള്ള സ്റ്റെപ്പുകള്‍ ചുവടെയുള്ള ലിങ്കില്‍ ലഭ്യമാണ്.
http://itsidukki.wordpress.com/2009/11/17/forgot-ur-root-password-in-linux/